Lyrics
Swami Abhedamritananda
Tune & Vocals
Vishnu Menon
Keys
Goutham
കണ്ണൻ മെല്ലെ വരുന്നുേണ്ടേ
പുഞ്ചിരി തൂകി വരുന്നുണ്ടേ
കൈയ്യിലൊരോടക്കുഴലുണ്ടേ
കൂട്ടിനു ഗോപരുമുണ്ടെന്നേ
കാലികൾ മേഞ്ഞുകഴിഞ്ഞെത്തി
ഗോപന്മാർക്കു വിശപ്പായി
കണ്ണനു വേണം നറുവെണ്ണ
കാച്ചിയ പാലും ആവോളം
കണ്ണൻ കാട്ടും കുസൃതി കളാൽ
ഗോപികൾ വെണ്ണയൊളി പ്പിച്ചേ
ഉറിയിൽ കെട്ടി തൂക്കീട്ടേ
പലകാര്യങ്ങളിലേർപ്പെട്ടേ
ഗോപികളറിയാതൊരു വീട്ടിൽ
കണ്ണൻ കയറി കൂട്ടരുമായ്
ഗോപന്മാരൊരു ഗോപുരമായ്
കണ്ണൻ വെണ്ണ വിളമ്പീലോ
ഗോപീ ഹൃദയം കവരാനായ്
കാട്ടിയ ലീലകൾ പലതല്ലോ
ജീവനു മോക്ഷ ഗതിയ്ക്കായി
ഹൃദയനിവാസി കണ്ണനവൻ.
#Krishna #Bhajan #Music

Leave a Reply