അമൃതകീർത്തി പുരസ്കാരനിറവിൽ കവി ശ്രീ വി.മധുസൂദനൻ നായർ നടത്തിയ മറുപടി പ്രസംഗം – അമൃതവർഷം 71

അച്ഛനുമമ്മയും വാക്കെന്ന് ചൊല്ലി അക്ഷരപ്പിച്ച നടക്കാൻ പുതിയ മലയാളത്തെ ശീലിപ്പിച്ച പ്രിയ കവി……
ഇത്രമേൽ മധു കിനിയുന്നതാണ് മലയാള കവിതയെന്ന് ഭാവമധുര സ്വരത്താൽ കാലത്തോടും ലോകത്തോടും വിളിച്ചു പറഞ്ഞ കവി ..
അടരുവാനാവാത്ത വിധം ഓരോ ഹൃദയത്തിലും ഇടം പിടിച്ച സ്വരമധു സാഗരം….. ഇതാ അമൃതകീർത്തിയുടെ നിറവിൽ…… സ്‌നേഹത്തിന്റെ അമ്മക്കടലിൽ..
ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ കോടി ഈശ്വരവിലാപം എന്ന ഓർമ്മപ്പെടുത്തലിൽ ഈ കവി കാലത്തിന്റെ തിരുത്താകുന്നു…..
ഓരോ കരിന്തിരിക്കല്ലിലും കാണ്മു ഞാൻ ഒരു കോടി ദേവനൈരാശ്യം എന്ന് പാടി ഈ കവി നവോത്ഥാനത്തിന് വഴി തെളിക്കുന്നു.
ഇവിടെ തപസ്സിനിന്നാർക്കു നേരം എന്ന ഒരായിരം മുനയുള്ള ചോദ്യമെയ്ത് ഈ കവി അലസതയിലമർന്ന ഹൃദയങ്ങൾക്ക് പ്രകോപനമാകുന്നു…..
ആഗസ്റ്റ് 15ന് അരുമയായി നുണയുന്ന മധുരമോ ഭാരതമെന്ന അകം പൊള്ളിക്കുന്ന ചോദ്യത്തിലൂടെ ഈ കവി ദേശീയതയുടെ പടപ്പാട്ടുകാരനാകുന്നു.
വരരുചിപ്പഴമയുടെ നേർവരയിലേക്ക് സഞ്ചരിച്ച് എല്ലാരുമൊന്നെന്ന ശാന്തിമന്ത്രം ഒറ്റയ്ക്കുറക്കെ ഉരുക്കഴിച്ച് ഈ കവി സമരസതയുടെ ആദർശ ഗായകനാകുന്നു.
വേടൻ കാട്ടുന്ന വഴിയേ മുന്തിരിനീരും എരിമണമേറ്റിയ പൂക്കളും തേടി പറക്കുന്ന കിളികൾക്ക് നേർവഴി പറഞ്ഞ് ഈ കവി ആചാര്യനാകുന്നു…
അക്ഷരത്തിന് വേണ്ടി, അമ്മ മലയാളത്തിന് വേണ്ടി ജീവിതം പോരാട്ടമാക്കിയ പ്രിയ കവിക്ക്, അമ്മ തൻ ചിന്മുദ്രയാണീ എഴുത്തുകൾ എന്ന് ഹൃദയ സമർപ്പണം ചെയ്ത് മഹാകവിക്ക് …… പ്രണാമങ്ങൾ …

#Amma71 #Amritavarsham #MataAmritanandamayi #MotherOfMillions #UniversalMotherhood #India #Kerala #amritavarsham71

Comments

Leave a Reply

Your email address will not be published. Required fields are marked *